സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപോര്‍ട്ട്

അടൂര്‍: സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ശക്തമായ വിമര്‍ശനവുമായി  സിപിഐ പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക റിപ്പോര്‍ട്ട്. ജനകീയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാടിന് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഎമ്മിനെ  അസ്വസ്ഥരാക്കുന്നുവെന്നും അതു കൊണ്ടാണ് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്നും റിപോര്‍ട്ടിലുണ്ട്. കായല്‍ കൈയേറിയ തോമസ് ചാണ്ടിയെ സിപിഎം സംരക്ഷിക്കുന്ന നിലപാടാണ് മൂന്നാര്‍ വിഷയിത്തില്‍ സ്വീകരിച്ചത്. അതിനാല്‍ കൈയേറ്റക്കാരുടെ സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കി. സര്‍ക്കാരിന് തുടക്കത്തിലുണ്ടായ ഭരണ നൈപുണ്യം നില നിര്‍ത്താനാകുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍  മേലുള്ള ചര്‍ച്ചയില്‍  മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും എതിരെ വിമര്‍ശനമുണ്ടായി. റാന്നി, പത്തനംതിട്ട, അടൂര്‍ മണ്ഡങ്ങളാണ് വിമര്‍ശനം ഉന്നയിച്ചത്.  ഓഖിദുരന്തത്തില്‍ ദുരന്തനിവാരണ വകുപ്പിന് വീഴ്ച വന്നിട്ടും റവന്യൂ മന്ത്രി പ്രതികരിച്ചില്ലെന്നും കലക്ടര്‍മാര്‍ അയക്കുന്ന ഫയല്‍ പോലും കാണുന്നില്ല എന്നുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് റിപോര്‍ട്ടിലുള്ളത്. സമ്മേളനം ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top