സര്‍ക്കാരിനെതിരേ പ്രക്ഷോഭവുമായി യുഡിഎഫ്തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 25ന് ‘ഒന്നും ശരിയാവാത്ത ഒരുവര്‍ഷം എന്ന പേരില്‍ യുഡിഎഫ് പ്രചാരണം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപയിന്റെ ഭാഗമായി 140 മണ്ഡലങ്ങളിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ യോഗത്തില്‍ ചര്‍ച്ച  ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് എടുക്കാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. നിലവിലെ ഭൂസംരക്ഷണ നിയമം പാലിച്ചിരുന്നെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട അവസ്ഥ ഉണ്ടാവുമായിരുന്നില്ല.  കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയത് രാഷ്ട്രീയ വഞ്ചനയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ക്ക് കൂട്ടായ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top