സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചന: രാമചന്ദ്രന്‍ പിള്ള

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചനയെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഭരണഘടനാ ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കരുതെന്നും കോടതി വിധി നടപ്പാക്കാനാവില്ലെന്നു കോടതിയെ അറിയിക്കണമെന്നുമാണ് കോണ്‍ഗ്രസ്സും ബിജെപിയും അവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കോടതിയില്‍ പോവണമെന്നു പറയുന്ന ബിജെപിയും കോണ്‍ഗ്രസ്സും എന്തുകൊണ്ട് കോടതിയില്‍ പോയില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ അടിത്തറ ബിജെപിക്ക് പണയം വച്ചുവെന്ന് എസ്ആര്‍പി കുറ്റപ്പെടുത്തി. വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ശ്രമമെന്നും ശബരിമല വിഷയത്തിലെ സമരങ്ങള്‍ സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top