സര്‍ക്കാരിനു വീഴ്ച പറ്റിയാല്‍ തിരുത്തണംകോട്ടയം: സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടായാല്‍ തിരുത്താനുള്ള ഇച്ഛാശക്തി കാണിക്കണമെന്ന് കെ പി രാജേന്ദ്രന്‍. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചെറുതായി കാണിക്കാന്‍ പരിശ്രമങ്ങള്‍ ഉണ്ടാവുമെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്‍ 21ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇപ്പോള്‍ മൂന്നാര്‍ കൈയേറ്റമാണ് വ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. ആരും കടന്നുചെല്ലാന്‍ തയ്യാറാവാത്ത പാപ്പാത്തിച്ചോല പോലുള്ള സ്ഥലങ്ങളില്‍ കടന്നുചെല്ലാനും കള്ളക്കുരിശും കള്ളനാണയങ്ങളും തിരിച്ചറിയാനും കഴിഞ്ഞത് ഉദ്യോഗസ്ഥര്‍ക്കാണ്. ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് കലക്ടര്‍ ശ്രീറാമിനു ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും കെ പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top