സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്: അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാക്കളുമായി കൂടികാഴ്ച നടത്തി

നാഗര്‍കോവില്‍: സോളാര്‍ കേസിലെ സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്്. ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിലേയ്ക്കാണ് സരിത നായരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷണിക്കാനെത്തിയത് തീരുമാനം പിന്നീട് അറിയിക്കുമെന്നും സരിത പറഞ്ഞു.പാര്‍ട്ടിയുടെ നേതാക്കളായ കെടി പച്ചമാല്‍, ഉദയന്‍, മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ക്ഷണിക്കാന്‍ എത്തിയത്.പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം മാത്രമായിരുന്നുവെന്നും മറ്റ് വാഗ്ദാനങ്ങളൊന്നും തനിക്ക് തന്നിട്ടില്ലെന്നും സരിത പറഞ്ഞു.
തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. തനിക്ക് രാഷ്ട്രീയവുമില്ല. ആലോചിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

RELATED STORIES

Share it
Top