സരിതയുടെ കത്ത് ഒഴിവാക്കിയത് സര്‍ക്കാരിനു തിരിച്ചടി

തിരുവനന്തപുരം: സോളാര്‍ റിപോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് ഒഴിവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ്സിനും ആശ്വാസവും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയുമായി. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. മറ്റു തുടര്‍നടപടികളുടെ ഭാവിയും തുലാസിലായി.
സരിത എസ് നായര്‍ ജയിലില്‍ നിന്നെഴുതിയെന്ന് പറയപ്പെടുന്ന കത്ത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവോടെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപോര്‍ട്ടിലെ സുപ്രധാനമായ ഭാഗങ്ങളാണ് ഒഴിവായത്. പ്രത്യേക അന്വേഷണസംഘമുള്‍പ്പെടെ സര്‍ക്കാരെടുത്ത നടപടികള്‍ ഇതോടെ പിന്‍വലിക്കേണ്ടിവരും. 1078 പേജുള്ള ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ 800 പേജുകളും സരിതയുടെ വിവാദ കത്തുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

RELATED STORIES

Share it
Top