സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോല്‍വിത്തുടക്കം


വിഷിനഗരം( ആന്ധ്രപ്രദേശ്): സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിത്തുടക്കം. ഹൈദരാബാദിനോട് 10 റണ്‍സിനാണ് കേരളം തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കിരണിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും ബൗളിങാണ് കേരളത്തിന്റെ വിജയ പ്രതീക്ഷകളെ എറിഞ്ഞൊതുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് കരുത്തായത് അര്‍ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെ (52) ബാറ്റിങാണ്. അക്ഷത് റെഡ്ഡിയും (34) ഹൈദരാബാദ് നിരയില്‍ തിളങ്ങി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, പത്മനാഭന്‍ പ്രശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ കേരളത്തിന് വേണ്ടി നായകന്‍ സചിന്‍ ബേബി (79) അര്‍ധ സെഞ്ച്വറി നേടി പൊരുതി നോക്കിയെങ്കിലും വിജയിപ്പിക്കാനായില്ല. സഞ്ജു സാംസണ്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (22), രോഹന്‍ പ്രേം (22) എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

RELATED STORIES

Share it
Top