സയീദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചുകറാച്ചി: പാക് ക്രിക്കറ്റ് ടീമിലെ വിവാദ ബൗളര്‍ സയീദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.  2008 ജൂലായ് രണ്ടിന് ഇന്ത്യക്കെതിരായ ഏകദിനത്തിലൂടെ അരങ്ങേറ്റം കുറിച്ച സയീദ് അജ്മല്‍ യുഎഇയില്‍ ആസ്‌ത്രേലിയക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റില്‍ തന്റെ ദൂസ്ര മാജിക്ക്  കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് 2009ല്‍ ബൗളിങ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷനും നേരിട്ടിരുന്നു.  2009ലെ ട്വന്റി 20 ലോകകപ്പ് നേടിയ പാകിസ്താന്‍ ടീമിലും അജ്മല്‍ അംഗമായിരുന്നു.ടെസ്റ്റില്‍ 35 മല്‍സരങ്ങള്‍ കളിച്ച അജ്മല്‍ 178 വിക്കറ്റുകളെടുത്തിട്ടുണ്ട്.113 ഏകദിന മല്‍സരങ്ങളില്‍ നിന്ന്  184 വിക്കറ്റും ട്വന്റി20 യില്‍ 64 മല്‍സരങ്ങളില്‍ നിന്ന് 85 വിക്കറ്റും വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 10 തവണ അഞ്ച് വിക്കറ്റും നാല് തവണ 10 വിക്കറ്റും ഈ പാക്് താരം നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top