സമ്മേളന നഗരി കീഴടക്കി സ്ത്രീ പങ്കാളിത്തം

തിരൂര്‍: കീഴടങ്ങാന്‍ മനസ്സില്ലാത്ത പൗരുഷത്തിന് താങ്ങും തണലുമായ സ്ത്രീകള്‍ സമ്മേളന നഗരി കീഴടക്കി. ആവേശത്തിന്റെ അലകടല്‍ തീര്‍ത്ത് സമ്മേള നത്തിനെത്തിയ സ്ത്രീ പങ്കാളിത്തം നഗരിയുടെ പകുതിയിലധികവും കീഴടക്കി യത് തിരൂരിന്റെ ചരിത്രത്തില്‍ പുതുചരിതം തീര്‍ത്തു. കൈക്കുഞ്ഞു ങ്ങളുമായും കുടുംബങ്ങളുമൊത്തും അക്ഷര നഗരിയിലെത്തിയ വനിതകള്‍ അച്ചടക്കം കൊണ്ടും സംഘശക്തികൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ചുവടു വെയ്പുകള്‍ വിമോചനത്തിന്റെ വാഹകരുടേതാണെന്ന്് തിരിച്ചറിഞ്ഞു.
ഉച്ചയോടെ സമ്മേളന നഗരിയിലെത്തിയ വനിതകള്‍ നഗരിയില്‍ തങ്ങള്‍ക്കാ യി ഒരുക്കിയ ഇരിപ്പിടങ്ങളില്‍ ക്ഷമയോടെ കാത്തിരുന്നു. സമാപന പൊതുയോഗവും കഴിഞ്ഞ് ചില നിലപാടുകള്‍ നിശ്ചയിച്ചുറപ്പിച്ച് ആത്മവിശ്വാസത്തോടെയാണ് അവര്‍ മടങ്ങിയത്.

RELATED STORIES

Share it
Top