സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം: 12 മേഖലകളില്‍ ഇളവു നല്‍കാന്‍ സൗദി നീക്കം തുടങ്ങി

റിയാദ്:  സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ വിദേശികള്‍ക്ക് ഇളവു നല്‍കാന്‍ സൗദി മന്ത്രാലയം പഠനം തുടങ്ങിയതായി റിപോര്‍ട്ട്.  സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ വിദേശികളെ നിലനിര്‍ത്താനാണു നീക്കം. എന്നാല്‍— നിശ്ചിത എണ്ണം സൗദികളെ നിയമിക്കുന്നവര്‍ക്കേ ഇത് ഉപയോഗപ്പെടുത്താനാവൂ.
സപ്തംബറില്‍ വരാനിരിക്കുന്ന സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തില്‍ ഇളവുണ്ടാവുമെന്ന് സൗദിവല്‍ക്കരണത്തിന്റെ കരട് ഗൈഡില്‍ സൗദി തൊഴില്‍മന്ത്രാലയം വിശദീകരിച്ചിരുന്നു. ഒപ്റ്റിക്കല്‍ ടെക്‌നീഷ്യന്‍, കാര്‍ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യന്‍, ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് താല്‍ക്കാലികമായി തുടരാം. ടൈലര്‍, പാചകക്കാരന്‍, പലഹാര നിര്‍മാണ വിദഗ്ധര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൗദിവല്‍ക്കരണത്തില്‍ ഇളവുണ്ടാവും. കരട് ഗൈഡ് അനുസരിച്ച് ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സൗദികള്‍ക്കു മാത്രമേ ജോലി ചെയ്യാനാവൂ. ഇതില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം സൗദികളാവണം. ഇത് പ്രകാരം 2 ജീവനക്കാരുണ്ടെങ്കില്‍ ഒരാള്‍ സ്വദേശിയായിരിക്കണം.മൂന്നോ നാലോ ജോലിക്കാര്‍ വേണ്ട സ്ഥാപനങ്ങളില്‍ രണ്ടും അഞ്ചു പേര്‍ വേണ്ട സ്ഥാപനത്തില്‍ മൂന്നും ആറോ ഏഴോ ജോലിക്കാരുണ്ടെങ്കില്‍ അതില്‍ നാലും എട്ടു പേരുണ്ടെങ്കില്‍ അതില്‍ അഞ്ചും ഒമ്പതു പേരുണ്ടെങ്കില്‍ അതില്‍ ആറും സ്വദേശികളാവണം.
അതിനിടെ പുതുതായി പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി.

RELATED STORIES

Share it
Top