സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികം: സമഗ്ര, നവചേതന ക്ലാസുകള്‍ക്ക് തുടക്കം

കാസര്‍കോട്്: കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ട് 27 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആചരിച്ചു. ഇതോടൊപ്പം പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങള്‍ക്കായി സമഗ്ര, നവചേതന പദ്ധതികള്‍പ്രകാരമുള്ള ക്ലാസുകള്‍ക്കും തുടക്കമായി.
ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണവും സമഗ്ര, നവചേതന ക്ലാസുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലയില്‍ കള്ളാര്‍, വെസ്റ്റ് എളേരി, കുറ്റിക്കോല്‍, മടിക്കൈ, കുമ്പള പഞ്ചായത്തുകളിലെ അഞ്ചു പട്ടികവര്‍ഗ കോളനികളിലാണ് സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്. തൃക്കരിപ്പൂര്‍, എന്‍മകജെ, മംഗല്‍പാടി പഞ്ചായത്തുകളിലെ മൂന്നു പട്ടികജാതി കോളനികളിലാണ് നവചേതന പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top