സമ്പൂര്‍ണ വൈദ്യുതീകരണം : ഫണ്ട് നല്‍കാത്തത് കോന്നി എംഎല്‍എ മാത്രംപത്തനംതിട്ട: ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രദേശമാക്കുന്നതിന് കോന്നി എംഎല്‍എ ഫണ്ട് അനുവദിച്ചില്ലെന്ന്. എം എല്‍എമാരുടെ അസറ്റ് ഡവലപ്‌മെന്റ് സ്‌കിമില്‍നിന്നും ജില്ലയിലെ നാല് എംഎല്‍എമാരും പണം നല്‍കിയതായ് കെഎസ്ഇ ബി പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ 40 ലക്ഷവും ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്ജ് 30 ലക്ഷം രൂപയുമാണ് നല്‍കിയത്. റാന്നി എം എല്‍എ രാജു എബ്രഹാം 45 ലക്ഷവും തിരുവല്ല എംഎല്‍എയും മന്ത്രിയുമായ മാത്യൂ ടി തോമസ് 28 ലക്ഷം രൂപയുമാണ് നല്‍കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇതിനായി പണം അനുവദിക്കാത്ത ജില്ലയിലെ എക എംഎല്‍എ അടുര്‍ പ്രകാശാണ്. കോന്നി മണ്ഡലത്തില്‍രണ്ടു കോടിയോളം രൂപയാണ് വൈദ്യുതികരണത്തിനായ് ചെലവഴിച്ചതെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. ആയിരത്തി ഒരുനൂറ്റി മുപ്പത് കണക്ഷനുകളാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കോന്നി മണ്ഡലത്തിന് നല്‍കിയത്. 18 കിലോ മീറ്ററോളം പുതിയതായി വൈദ്യുതിലൈനും സ്ഥാപിച്ചു. കോന്നി മണ്ഡലത്തില്‍ പെട്ട ആവണിപ്പാറ വനവാസി കോളനിയിലെ 32 കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിക്കാനായി സോളാര്‍ സംവിധാനവും ഏര്‍പ്പെടുത്തി. വയറിങ് അടക്കം ഒരു കുടുംബത്തിന് 70000 രൂപ വീതം ചെലവഴിച്ചാണ് സോളാര്‍സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top