സമ്പൂര്‍ണ ഭവന പദ്ധതി ലൈഫ് മിഷന്‍ അട്ടിമറിക്കെതിരേ നിരാഹാരസമരം തുടരുന്നു

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതി ലൈഫ് മിഷന്‍ പദ്ധതി പാലക്കാട് നഗരസഭ അട്ടിമറിക്കുന്നതിനെതിരെ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍ നിരാഹാരസമരം രണ്ടാം ദിവസം തുടരുന്നു.കഴിഞ്ഞ ദിവസമാണ് കോ ണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കു മുന്നില്‍ കുടില്‍കെട്ടിയുള്ള സമരം ആരംഭിച്ചത്. അതേസമയം ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കാത്തതിനെ ത്തുടര്‍ന്ന് ലൈഫ് മിഷന്‍ പദ്ധതി പാലക്കാട്ടെ ബി ജെ പി നഗരസഭ അട്ടിമറിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കുള്ളില്‍ കുടില്‍കെട്ടി ഇന്നലെ ഉച്ചവരെ സമരം നടത്തി.സമരം നഗരസഭയിലെ സീനിയര്‍ കൗണ്‍സിലര്‍ കെ ഭവദാസ് ഉദ്ഘാടനം ചെയ്തു. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഹബീബ സ്വാഗതം പറഞ്ഞു.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗം ലൈഫ് മിഷന്‍ പദ്ധതി  യോടനുബന്ധിച്ച് 2017  ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയുള്ള തിയ്യതികളില്‍ വാര്‍ഡസഭ മുഖേന തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളെ അംഗീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top