സമ്പൂര്‍ണ ക്ലാസ് ലൈബ്രറി: സ്‌കൂള്‍ ലൈബ്രേറിയന്‍മാര്‍ക്ക് പരിശീലനം

വടകര: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെയും ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിലെ 565 ഓളം സ്‌കൂളുകളിലെ 6000 ക്ലാസ് മുറികളില്‍ ക്ലാസ്സ് ലൈബ്രറി പദ്ധതിക്ക് തുടക്കമായി.
വടകര ഡിഇഒയുടെ തനതു വിദ്യാഭ്യാസ പദ്ധതിയായാണ് ക്ലാസ് മുറികളില്‍ വായനാ വസന്തം വിടരുക. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ 200 ഓളം സ്‌കൂള്‍ ലൈബ്രേറിയന്‍മാര്‍ക്കുള്ള ആശയ രൂപീകരണ ശിലപശാല കോഴിക്കോട് ഡയറ്റില്‍ അധ്യാപക ശ്രേഷ്ഠനും നിരൂപകനുമായ പ്രൊഫ. കടത്തനാട് നാരായണന്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെആര്‍ അജിത് ആധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് മേധാവിയായിരുന്ന പ്രഫ. പി. ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി മനോജ് കുമാര്‍ ക്ലാസ്് മുറിയിലെ വായനാ വസന്തം പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷാഅഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍ എം ജയകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ ബി മധു, വടകര എഇഒ ടി എം രാജീവന്‍, യു കെ അബ്ദുന്നാസര്‍, എം വേണുഗോപാല്‍, ബിപിഒ വിനോദ് സംസാരിച്ചു.

RELATED STORIES

Share it
Top