സമ്പത്ത് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുത്തുമ്പോഴാണ് ജീവിതത്തില്‍ സമ്പന്നരാവുന്നത്

മാള: മനുഷ്യരില്‍ മനുഷ്യത്വം വളര്‍ത്തിയാല്‍ മാത്രമെ സഹജീവികളോട് സ്‌നേഹവും കാരുണ്യവും ഉണ്ടാവുകയുള്ളൂവെന്നും തന്റെ സമ്പത്ത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുമ്പോഴാണ് നാം ജീവിതത്തില്‍ സമ്പന്നരാവുന്നതെന്നത് നാം തിരിച്ചറിയണമെന്നും അഡ്വ. വി.ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ. മാള സോഷ്യല്‍ ഫോറം സെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചസ് ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തിലുള്ള ധനസഹായ വിതരണം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിയന്നയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോളി തുരുത്തുമ്മലിന്റെ നേത്യത്വത്തില്‍ സമാഹരിച്ച സംഖ്യ റജിയുടെ തുടര്‍ ചികില്‍സയ്ക്കായി എം എല്‍ എ വിതരണം ചെയ്തു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോളി തുരുത്തുമ്മലിനെ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗിസ് കാച്ചപ്പിളളി ആദരിച്ചു.
പൊയ്യ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍, വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് പി ടി പാപ്പച്ചന്‍, കെ സി വര്‍ഗ്ഗിസ്, ഡേവീസ് പാറേക്കാട്ട്, ജോളി തുരുത്തുമ്മല്‍, ഷാന്റി ജോസഫ് തട്ടകത്ത്, സിന്ധു പ്രേംലാല്‍, ഫ്രാന്‍സിസ് കളത്തില്‍ സംസാരിച്ചു.

RELATED STORIES

Share it
Top