സമൂഹത്തോട് കലഹിച്ച് ഇന്ത്യന്‍ സിനിമകള്‍

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സര്‍ക്കാരിനും സിനിമയെയും സിനിമാക്കാരെയും നേരമ്പോക്കായി മാത്രം കാണുന്ന സമൂഹത്തിനുമുള്ള ഉത്തരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ സിനിമകള്‍. വിദേശ ചലച്ചിത്ര പ്രതിഭകളും ഡെലിഗേറ്റുകളും ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിഭകളെ സാഷ്ടാംഗം പ്രണമിക്കുകയാണ് ചിത്രങ്ങള്‍ കണ്ടശേഷം. ഏഴു സിനിമകളാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലേക്കു ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് തികച്ചും സുതാര്യമായാണെന്നു സംശയമില്ലാതെ തന്നെ പറയാം. അത്രയേറെ പ്രശംസയാണ് ഇന്ത്യന്‍ സിനിമകള്‍ ഈമേളയില്‍ നേടിയത്. മല്‍സരവിഭാഗത്തില്‍ തിരഞ്ഞെടുത്ത ന്യൂട്ടണ്‍, വില്ലേജ് റോക്‌സ്റ്റാര്‍ എന്നിവ നിലയ്ക്കാത്ത കൈയടി നേടി. ഇപ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ന്യൂഡ്. നഗ്നയായ ഒരു മോഡലിന്റെ കഥപറയുന്ന ചിത്രം രാജീവ് ജാദവ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇതുവരെയും ചിത്രം പ്രദര്‍ശിപ്പിക്കാനായിട്ടില്ല. വടക്കുകിഴക്കന്‍ ഇന്ത്യയിലെ രാഷ്ട്രീയപ്രശ്‌നങ്ങളാല്‍ കലുഷിതമായ സാഹചര്യങ്ങളുടെ കഥപറയുന്ന ത്രീ സ്‌മോക്കിങ് ബാരല്‍സ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ഇന്ത്യന്‍ സംവിധായകര്‍ വിസ്മയിപ്പിക്കുന്നു.

RELATED STORIES

Share it
Top