സമാന്തര ചികില്‍സകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം: സ്വാമി അഗ്‌നിവേശ്

തിരൂര്‍: കോര്‍പ്പറേറ്റ് മരുന്ന് വ്യവസായികളുടെ ചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന സമാന്തര ചികില്‍സകരെ തിരഞ്ഞു പിടിച്ച് പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന്  ആക്ടിവിസ്റ്റ് സ്വാമി അഗ്‌നിവേശ് ആവശ്യപ്പെട്ടു. തിരൂര്‍ നൂര്‍ ലൈക്കില്‍ ആരോഗ്യ അവകാശ വേദി സംഘടിപിച്ച സമാന്തര ചികിത്സകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്റ് അഡ്വ. പി എ പൗരന്‍ അധ്യക്ഷത വഹിച്ചു. ഡോ: എം പി മത്തായി, ഡോ പി എ കരീം കോഴിക്കോട്, ഡോ: കെ എം ഇക്ബാല്‍ തിരുവനന്തപുരം, ഡോ എം ഐ വിശ്വംഭരന്‍ കോട്ടയം, ഡോ: ജേക്കബ് വടക്കന്‍ചേരി, എല്‍ പങ്കജാക്ഷന്‍ തിരുവനന്തപുരം, ഖദീജ നര്‍ഗീസ്, സുലൈഖ അസീസ്, ഉമര്‍ ഗുരുക്കള്‍, വി റഫീഖ്, കെ വി സുഗതന്‍ ആലപ്പി, ഡോ: ജോസഫ് സംസാരിച്ചു. പാരമ്പര്യ ചികില്‍സകരെയും സമാന്തര ചികില്‍സകരെയും പങ്കെടുപ്പിച്ച് സംസ്ഥാന വൈദ്യമഹാസഭ ചേരാനും, ആരോഗ്യ വകുപ്പ് പുലര്‍ത്തുന്ന വിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ ഡിഎംഒ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്താനും സംഗമം തീരുമാനിച്ചു.

RELATED STORIES

Share it
Top