സമാധാന സന്ദേശവുമായി സൈക്കിള്‍ യാത്ര

തൃക്കരിപ്പൂര്‍: സമാധാന സന്ദേശം ഉയര്‍ത്തി ലോക സൈക്ലിങ്ങ് ദിനത്തില്‍ തൃക്കരിപ്പൂര്‍ ടൗണ്‍ ജേസീസ് നേതൃത്വത്തില്‍ സൈക്കിള്‍ സന്ദേശ യാത്ര നടത്തി. ‘സമാധാനം സാധ്യമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സൈക്കിള്‍ യാത്ര ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയ സൈക്ലിങ് താരം തേജാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ദിപിന്‍ ചൂരക്കാട് അധ്യക്ഷത വഹിച്ചു. സി സനൂപ്, കെ ഷാജി, കെ വി കൃഷ്ണപ്രസാദ്, സജിത്ത് പലേരി, സി ഷൗക്കത്തലി, ഇ വി ഗണേശന്‍ നേതൃത്വം നല്‍കി.
കാസര്‍കോട്്: സമാധാനം സാധ്യമാണ് എന്ന മുദ്രാവാക്യവുമായി ജെസിഐ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം വരെ സംഘടിപ്പിച്ച സൈക്കിള്‍ റാലി കാസര്‍കോട് എസ്‌ഐ പി അജിത് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. കെ വി അഭിലാഷ് അധ്യക്ഷത വഹിച്ചു.
കെ ബി അബ്ദുല്‍ മജീദ്, കെ നാഗേഷ്, അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹമദ്, അബ്ദുല്‍റഫീഖ്, യു രാഘവ, ഉമറുല്‍ ഫാറൂഖ്, ജി വി മിഥുന്‍, സി കെ അജിത് കുമാര്‍, റംസാദ് അബ്ദുല്ല, ഉദയന്‍ കാടകം, എ എ ഇല്ല്യാസ്, യതീഷ് ബള്ളാല്‍, മുഹമ്മദ് സായിസ്, സഫ്‌വാന്‍, മുനീര്‍ ബൈക്ക് ബസാര്‍, കെ വി സജീഷ്, കെ വി അജിതേഷ്, റാഫി ഐഡിയല്‍, എന്‍ എ ആസിഫ് സംസാരിച്ചു.

RELATED STORIES

Share it
Top