സമാധാന സന്ദേശവുമായി രാഷ്ട്രീയനേതാക്കള്‍ കളിക്കളത്തില്‍

കൂത്തുപറമ്പ്: സമാധാനവും ജനമൈത്രിയും ആഹ്വാനം ചെയ്ത് ജില്ലാ പോലിസ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മമ്പറം ജെസിഐ എന്നിവ സംഘടിപ്പിച്ചമമ്പറം വോളി ഫെസ്റ്റില്‍ പന്തുതട്ടി രാഷ്ട്രീയ നേതാക്കളും പോലിസ് ഉദ്യോഗസ്ഥരും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ ഒരുമിച്ച് സര്‍വീസ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
സി പ്രകാശന്‍ (സിപിഎം), പൊന്നമ്പത്ത് ചന്ദ്രന്‍ (കോണ്‍ഗ്രസ്), മോഹനന്‍ മാനന്തേരി (ബിജെപി), എന്‍ ബാലന്‍, ടി പ്രകാശന്‍ മാസ്റ്റര്‍ (സിപിഐ), പി പി ദിവാകരന്‍, ടി ഭാസ്‌കരന്‍ (ജനതാദള്‍ എസ്), പി എ പുരുഷു, കൈപ്പച്ചേരി മുകുന്ദന്‍ (ജനതാദള്‍ യു), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), കൂത്തുപറമ്പ് സിഐ ജോഷി ജോസ്, എസ്‌ഐ കെ വി നിഷിത്ത്, കണ്ണൂര്‍ സിറ്റി സിഐ കെ വി പ്രമോദ്, മമ്പറം ദിവാകരന്‍, മമ്പറം മാധവന്‍, വേങ്ങാട് പഞ്ചായത്തംഗം മനോജ് അണിയാരം എന്നിവര്‍ കളത്തിലിറങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ഊര്‍പ്പള്ളി, പ്രദീപന്‍ തൈക്കണ്ടി, ടി നിധീഷ് സംസാരിച്ചു. മേജര്‍ വോളിയില്‍ കണ്ണൂര്‍ 122 ഇന്‍ഫന്ററി ബറ്റാലിയനെ മൈലുള്ളിമെട്ട ദല്ല വോളി ടീം പരാജയപ്പെടുത്തി. ജില്ലാ വോളിയില്‍ ടാസ്‌ക് മക്രേരി, ന്യൂ പ്രസാദ് വെള്ളച്ചാലിനെ പരാജയപ്പെടുത്തി. ഇന്നു വൈകീട്ട് മേജര്‍ വോളിയില്‍ മൈലുള്ളി മെട്ട ദല്ല വോളി ടീം എയ്‌റോസിസ് കോളജിനെ നേരിടും.

RELATED STORIES

Share it
Top