സമാധാനപ്പെടൂ ഭക്തരേ, നിങ്ങള്‍ക്ക് ചേരുക ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കഠ്‌വ വിളികള്‍- സഞ്ജീവ് ഭട്ടിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബംഗളൂരു: സംഘികള്‍ക്ക് ചേരുക ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കഠ് വ വിളികള്‍ തന്നെയെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട്. കര്‍ണാടകയില്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ നടക്കുന്ന ബിജെപി നേതൃത്വത്തെ ട്രോളിയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്.
പാര്‍ലമെന്ററി നടപടികള്‍, ജനാധിപത്യ മൂല്യങ്ങള്‍, അധാര്‍മിക സഖ്യം, ഗവര്‍ണറുടെ സവിശേഷാധികാരം തുടങ്ങിയ വാക്കുകള്‍ ആദ്യമായി സംഘഭക്തരുടെ വായില്‍ നിന്നും വരുന്നത് കേട്ടു എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരാമര്‍ശം. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപിയുള്ളപ്പോള്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.ഇക്കാര്യമാണ് അദ്ദേഹം പരിഹാസ രൂപേണ സൂചിപ്പിച്ചത്.സഞ്ജീവ് ഭട്ടിന്റെ ട്വിറ്ററിന്റെ പൂര്‍ണരൂപം ചുവടെ
സമാധാനപ്പെടൂ ഭക്തരേ,-'ഗോമാതാ, ഭാരത് മാതാ കീ ജയ്, സാലേ കത്വാ, 'യു പിടി' തുടങ്ങിയ വാക്കുകള്‍ തന്നെയാണ് നിങ്ങള്‍ക്ക് യോജിക്കുക' എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ പരിഹാസം.

RELATED STORIES

Share it
Top