സമാധാനന്താരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന്

കാസര്‍കോട്: ജില്ലയില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട് സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരി മസ്ജിദ് മുഅദ്ദിന്‍ റിയാസ് മൗലവിയെ അതിക്രൂരമായി കൊലപ്പെടുത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പു തന്നെ കഴിഞ്ഞ ദിവസം സമീപ പ്രദേശമായ മധൂര്‍ പഞ്ചായത്തിലെ മീപ്പുഗിരി ജുമാമസ്ജിദില്‍ അതിക്രമിച്ച് കടന്ന് കൊലക്കേസ് പ്രതിയടക്കമുള സംഘപരിവാരം സംഘം അക്രമങ്ങള്‍ നടത്തിയത് ഏറെ ഗൗരവമേറിയ സംഭവമാണ്.
ജില്ലയില്‍ വ്യാപകമായിത്തീര്‍ന്ന ലഹരി മാഫിയയെ നിയന്ത്രിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ അമാന്തം കാണിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ്് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ്്മാന്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ് കുഞ്ഞി, എസ് എ എം ബഷീര്‍, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, എ ജി സി ബഷീര്‍, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബക്കര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top