സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ച :പ്രഖ്യാപനം ഉടന്‍ലഖ്‌നോ: സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ച (എസ്എസ്എ) യുടെ ചട്ടക്കൂട് തയ്യാറായി വരികയാണെന്നും സംഘടനയുടെ ഔപചാരിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് ശിവ്പാല്‍ യാദവ്. സമാജ്‌വാദി പാര്‍ട്ടിക്കകത്തു നിന്നോ പുറത്തുനിന്നോ സംഘടന പ്രവര്‍ത്തിക്കുക എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്നാല്‍, എസ്പിക്കകത്തുനിന്നുകൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്ന് എസ്എസ്എം വൃത്തങ്ങള്‍ അറിയിച്ചു.  എല്ലാ സോഷ്യലിസ്റ്റ് നേതാക്കളെയും എസ്എസ്എം ഒരു വേദിയില്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് രഘുനന്ദന്‍ സിങ് പറഞ്ഞു. മുതിര്‍ന്ന എസ്പി നേതാക്കളായ ഭഗവത് സിങ്, ബേനി പ്രസാദ് വര്‍മ എന്നിവര്‍ മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്ന് എസ്എസ്എം വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top