സമസ്ത ശരീഅത്ത് സമ്മേളനം 13ന് കോഴിക്കോട്ട്

കോഴിക്കോട്: മുത്തലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിംകോടതി എടുത്ത നിലപാടിന്റെ പശ്ചാത്തലത്തില്‍ 13ന് കോഴിക്കോട്ട് ശരീഅത്ത് സമ്മേളനം നടത്തും. കൊണ്ടോട്ടി ഗസ്സാലി ഹെറിറ്റേജില്‍ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് സമ്മേളനം നടത്താ ന്‍ തീരുമാനിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനം ശരീഅത്ത് സംരക്ഷണ പോരാട്ടത്തിലെ ചരിത്ര സംഭവമാകും. സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളന സ്ഥലവും തിയ്യതിയും സംഘാടക സമിതിയും പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെ ചെയര്‍മാനായും മുസ്തഫ മുണ്ടുപാറയെ കണ്‍വീനറായും തിരഞ്ഞെടുത്തു. സമിതിയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി പേരാല്‍, അബൂബക്കര്‍ ബാഖവി മലയമ്മ, ടി കെ മുഹമ്മദ് കുട്ടി ഫൈസി അംഗങ്ങളുമാണ്.

RELATED STORIES

Share it
Top