സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറിക്ക് നേരെ വീണ്ടും ആക്രമണംശാസ്താംകോട്ട: സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് നേരെ വീണ്ടും അക്രമണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന് പള്ളിശ്ശേരിക്കലുള്ള കുടുംബ വീടിന് സമീപമാണ് അക്രമണം നടന്നത്. കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ എട്ടംഗ സംഘം വാഹനം കുറുകെ നിര്‍ത്തി വഴി തടസ്സപ്പെടുത്തുകയും കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ചെയ്തുവെന്നാണ് പെരുമുറ്റം രാധാകൃഷ്ണന്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശാസ്താംകോട്ട ക്ഷേത്രത്തിലെ ഉല്‍സവ ദിവസം പെരുമുറ്റം രാധാകൃഷ്ണനേയും ബന്ധുക്കളെയും ഒരുസംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളാണ് കഴിഞ്ഞ ദിവസവും അക്രമം നടത്തിയതെന്നാണ് രാധാകൃഷ്ണന്‍ പോലിസിന് നല്‍കിയ മൊഴി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പടെ പള്ളിശ്ശേരിക്കല്‍ കൊച്ചുതുണ്ടില്‍ ചന്തു എന്നുവിളിക്കുന്ന വിപിനെ(22)പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റ് പരിക്കുകള്‍ ഉണ്ടായ നിലയിലായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റ പെരുമുറ്റം രാധാകൃഷ്ണന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലിസ് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top