സമര പോരാട്ടത്തിനൊടുവില്‍ ഉത്തര മലബാറിന് വിഷുക്കണി

കണ്ണൂര്‍: വര്‍ഷങ്ങള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉത്തര മലബാറിനു ലഭിച്ചത് വിഷുക്കണി. തറക്കല്ലിടല്‍ മുതല്‍ വിവാദങ്ങളും പോരാട്ടങ്ങളുമൊഴിയാതിരുന്ന പരിയാരം മെഡിക്കല്‍ കോളജ് ഏഷ്യയിലെ തന്നെ മികച്ച സൗകര്യങ്ങളോടെ വളരുമെന്ന പ്രത്യാശയോടെയാണ് തുടങ്ങിയതെങ്കിലും രാഷ്ട്രീയ കിടമല്‍സരങ്ങള്‍ വിനയായി.
ഒടുവില്‍ സ്വാശ്രയ കോളജിനെതിരേ സമരം നയിച്ച സിപിഎം നേതാവ് തന്നെ മെഡിക്കല്‍ കോളജിന്റെ അമരക്കാനയാതും വൈരുധ്യം. നഷ്ടക്കണക്കുകള്‍ പെരുകിയതോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമെടുത്തില്ല.
ഭരണസമിതി നിയന്ത്രിക്കുന്ന സിപിഎം തന്നെ ഇതിനു സമ്മതിച്ചതോടെ ഇടതുസര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമായി. സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ നിരവധി സംഘടനകളുടെ പ്രക്ഷോഭത്തിന്റെ കൈയൊപ്പുണ്ട്. ഡോ. ഡി സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രക്ഷോഭ സമിതി രൂപീകരിച്ച് കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തിയിരുന്നു. കോണ്‍ഗ്രസ്, €ലീഗ്, എസ്ഡിപിഐ, സിഎംപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ സായാഹ്്‌ന ധര്‍ണയും മേഖലാ പ്രചാരണ ജാഥയുമെല്ലാം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് കാലത്ത് നടപ്പാക്കാനാവാത്തത് ഇടതുഭരണത്തില്‍ നടപ്പാക്കിയതിലൂടെ സിപിഎമ്മിനും ആശ്വസിക്കാനേറെയാണ്.

RELATED STORIES

Share it
Top