സമരവും സര്‍ഗാത്മകമാക്കി പന്ന്യാലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഓമല്ലൂര്‍: തങ്ങളുടെ സ്‌കൂള്‍ സൗകര്യങ്ങള്‍ ഒരിക്കല്‍ കൂടി കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ പന്ന്യാലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടക്കിയ സമരവും സര്‍ഗാത്മകമായി. അന്‍പത് മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ കുട്ടികളുടെ ചിത്രങ്ങളും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പ്രതികരണങ്ങളൊരുക്കിയുമാണ് ഓമല്ലൂര്‍ ചന്തയില്‍ സമരം അരങ്ങേറിയത്. കുത്തിവര മുതല്‍ കാര്‍ട്ടൂണ്‍വരെ ഒരുക്കിയ കാന്‍വാസിലേക്ക് ഓമല്ലൂരിലെ ജനപ്രതിനിധികളും നാട്ടുകാരും സ്‌കൂള്‍ വികസന സമിതിയംഗങ്ങളും പിടിഎയും നിറം ചാര്‍ത്തിയപ്പോള്‍ സമരം വര്‍ണവിസ്മയമായി.എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നീര്‍ക്കരയില്‍ അനുവദിച്ച സെന്‍ട്രല്‍ സ്‌കൂള്‍ പന്ന്യാലി ഗണ്‍മെന്റ് യുപി സ്‌കൂളിലാണ് പ്രവര്‍ത്തിച്ചത്. സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് മാറിയെങ്കിലും അന്നനുവദിച്ച സ്‌കൂള്‍ സൗകര്യങ്ങള്‍ ചെന്നീര്‍ക്കര പ്രിന്‍സിപ്പല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. ഇത് കൈമാറണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ വിദ്യഭ്യാസ വകുപ്പിന് നിവേദനം നല്‍കി. തുടര്‍ന്ന് വകുപ്പ് തല നടപടികളുടെ ഭാഗമായി താക്കോല്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ ചെവിക്കൊണ്ടില്ല. ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പഠനത്തിന്റെയും പ്രതിഷേധത്തിന്റെയും വരകള്‍ നിറഞ്ഞ ക്യാന്‍വാസ് ചിത്രരചനയും പ്രതിഷേധയോഗവും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാവിജയന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സി സി അജികുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സി.എസ് തോമസ്സ് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ലക്ഷമി മനോജ്, വാര്‍ഡ് മെമ്പര്‍മാരയായ സുജിത്ത് ഓമല്ലര്‍, ഷൈനു, സ്‌കൂള്‍ വികസ സമതി ചെയര്‍മാന്‍ ജെ കെ റ്റി ജോര്‍ജ് സജയന്‍ ഓമല്ലൂര്‍, ജയിംസ് ഓമല്ലൂര്‍ ശ്രീകാന്ത് തോപ്പില്‍ ,അജിത്ത് മോഹനന്‍ സംസാരിച്ചു.

RELATED STORIES

Share it
Top