സമരപ്പന്തല്‍ പോലിസ് നീക്കി; സമരം ഫുട്പാത്തില്‍ തുടരും

കൊയിലാണ്ടി: നന്തി- ചെങ്ങോട്ട്കാവ് ബൈപാസ് വിരുദ്ധ കര്‍മസമിതിയുടെ സമരപ്പന്തല്‍ പോലിസ് പൊളിച്ചുനീക്കി. പ്രവര്‍ത്തകര്‍ ഫുട്പാത്തിലിരുന്നു സമരം തുടര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് പോലിസ് സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഒന്നിന് ആശുപത്രിക്ക് മുന്‍വശത്ത് അനിശ്ചിതകാല സത്യാഗ്രഹസമരത്തിലായിരുന്നു കര്‍മസമിതി. എന്നാല്‍ നിയമവിരുദ്ധമായാണ് പന്തല്‍ കെട്ടിയതെന്ന് പറഞ്ഞാണ് പോലിസ് പൊളിച്ചുനീക്കിയത്. കഴിഞ്ഞ 20 ദിവസം ഈ സ്ഥലത്തു കോണ്‍ഗ്രസ് സമരപന്തല്‍ കെട്ടിയിരുന്നു.
എന്നാല്‍ സിപിഎം സമ്മേളനത്തിന്റെ മാറ്റ് കുറയ്ക്കുമെന്ന ആശങ്കയില്‍ നേതൃത്വം ഇടപെട്ടാണ് പന്തല്‍ പോലിസിനെകൊണ്ട് പൊളിച്ചുമാറ്റിച്ചതെന്നാണ് കര്‍മ സമിതി പറയുന്നത്. പന്തലില്ലാതെ സമരം തുടരാനാണ് കര്‍മ സമിതി തീരുമാനം.

RELATED STORIES

Share it
Top