സമരപ്പന്തല്‍ കത്തിച്ച സംഭവം: 12 സിപിഎമ്മുകാര്‍ക്ക് എതിരേ കേസ്

തളിപ്പറമ്പ്: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. വയല്‍ക്കിളി പ്രവര്‍ത്തകന്‍ സി മനോഹരന്റെ പരാതിയിലാണ് പ്രാദേശിക സിപിഎം നേതാക്കളടക്കം 12 പേര്‍ക്കെതിരേ കേസെടുത്തത്.എ ചന്ദ്രബാബു, ടി വി വിനോദ്, ഈച്ച രാജീവന്‍, അശ്വിന്‍, അര്‍ജുന്‍, മിഥുന്‍, പ്രകാശന്‍, ശ്രീനിവാസന്‍, ശ്രീകാന്ത്, ഗംഗാധരന്‍, അനില്‍, പ്രതീഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതിനിടെ, വയല്‍ക്കിളികള്‍ പന്തല്‍ കെട്ടിയ സ്ഥലത്തിന്റെ ഉടമ മൊറാഴയിലെ ചന്തുക്കുട്ടി നമ്പ്യാരും തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി. തന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി പന്തല്‍ കെട്ടുന്നതിനെതിരേയാണ് പരാതി.  രണ്ടു കേസും പോലിസ് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്നവയാണ്.

RELATED STORIES

Share it
Top