സമരപ്പന്തലില്‍ ഭരണപക്ഷ അംഗം പങ്കെടുത്തതു വിവാദത്തില്‍

പള്ളിക്കല്‍: ദേശീയ പാത വികസനത്തില്‍ അലൈന്‍മെ ന്റില്‍ അപാകത ചൂണ്ടിക്കാണിച്ചും ചേലേമ്പ്ര ഗ്രാമ പ്പഞ്ചായത്ത് അലൈമെന്റില്‍ ഇടപെട്ടുവെന്നും ആരോപിച്ച് ഗൃഹ സംരക്ഷണ സമിതി നടത്തുന്ന സമരത്തിനു പിന്തുണയുമായി ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണ പക്ഷ അംഗം അസീസ് പാറയില്‍ ഗ്രാമപ്പഞ്ചായത്തിനു മുമ്പിലുള്ള കുടില്‍ കെട്ടി സമരത്തില്‍ പങ്കെടുത്തത് വിവാദമായി.
ജനവാസ കേന്ദ്രം പൂര്‍ണമായും ഒഴിവാക്കി നിലവിലെ ദേശീയ പാത പരമാവധി ഉപയോഗിച്ചും ദേശീയ പാത വികസിപ്പിക്കണമെന്നും അസീസ് പാറയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുടെ കുടില്‍കെട്ടി സമരം ആറാം ദിവസത്തിലേക്ക് പ്രവേശിച്ചിട്ടും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല.
ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ അസീസ് പാറയില്‍ സമരക്കാരെ സന്ദര്‍ശിച്ചത് ജനകീയ വികസന മുന്നണിയുടെ അറിവോടെയാണന്നും ഞങ്ങള്‍ കുടില്‍ നഷ്ടപ്പെടുന്നവരോടൊപ്പമാണന്നും ചേലേമ്പ്ര ജനകീയ വികസന മുന്നണി ചെയര്‍മാന്‍ സി പി ഷബീറലി പറഞ്ഞു.

RELATED STORIES

Share it
Top