സമരത്തെ തള്ളി ദേവസ്വം ബോര്‍ഡ് അംഗം

ശബരിമല: യുവതീ പ്രവേശനത്തിനെതിരേ ശബരിമലയിലെ പതിനെട്ടാംപടിക്കു മുന്നില്‍ സമരം ചെയ്ത പരികര്‍മിമാരെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ ദാസ് രംഗത്തെത്തി.
തന്ത്രിമാര്‍ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണു പരികര്‍മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല. അതുകൊണ്ടാണ് അവരോടു വിശദീകരണം ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയോടുള്ള ലംഘനമാണെന്നും ഇതിനോടു യോജിക്കാനാവില്ലെന്നും ശങ്കര്‍ദാസ് ചൂണ്ടിക്കാട്ടി.
അതേസമയം സമരം ചെയ്ത പരികര്‍മിമാരെപിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി രംത്തെത്തി. പരികര്‍മികള്‍ നാമജപം നടത്തിയതു തെറ്റല്ല.
ക്ഷേത്രങ്ങളിലാണു നാമജപം നടത്തേണ്ടത്. അതിനെ പ്രോല്‍സാഹിപ്പിക്കുകയാണു വേണ്ടത്. മനസ്സിനു വിഷമം തോന്നുമ്പോഴാണു നാമജപം നടത്തുന്നത്. അത്തരം സാഹചര്യത്തിലാണു പരികര്‍മികള്‍ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top