'സമരത്തില്‍ പങ്കെടുത്തതിന് സഭ നടപടി എടുത്തതായി അറിയില്ല'

കൊച്ചി: ബിഷപ്പിനെതിരേയുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരേ സഭ നടപടിയെടുത്തതായി അറിയില്ലെന്ന് തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ് ഡോ. ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ്. പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 'വിദ്യാപോഷണം പോഷകസമൃദ്ധം' പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി തോപ്പുംപടിയില്‍ എത്തിയ ആര്‍ച്ച് ബിഷപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. മാനന്തവാടിയില്‍ സിസ്റ്ററെ വിലക്കിയത് അവിടത്തെ വികാരിയാണെന്നും സഭയ്ക്ക് ബന്ധമുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top