സമരത്തിന് എസ്എന്‍ഡിപിയില്ല: വെള്ളാപ്പള്ളി നടേശന്‍

ശബരിമല: സുപ്രിംകോടതി വിധിയുടെ പേരില്‍ നടക്കുന്ന സമരത്തിനൊപ്പം എസ്എന്‍ഡിപി ഇല്ലെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതു സര്‍ക്കാര്‍വിരുദ്ധ സമരം മാത്രമാണ്; വ്യക്തിവിരോധവും. വിശ്വാസതാല്‍പര്യം സംരക്ഷിക്കാനുള്ളതല്ല ഈ സമരം. മതസൗഹാര്‍ദം തകര്‍ത്ത് മുതലെടുപ്പു നടത്താനുള്ള ശ്രമമാണിത്. ഇതു താങ്ങാനുള്ള ശേഷി പ്രളയാനന്തര കേരളത്തിനില്ല. ശബരിമലയെ കലാപഭൂമിയാക്കാനും വിശ്വാസികളെ കബളിപ്പിക്കാനുമുള്ള സമരമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

RELATED STORIES

Share it
Top