സമരത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന്‌

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയതിനും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മിഷനറീസ് ഓഫ് ജീസസ് കമ്മീഷന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രീകള്‍ സഭയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത നാലു വ്യക്തികളുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയത്.
2017ല്‍ സഭയുടെ ഔദ്യോഗിക സ്ഥലംമാറ്റപ്പട്ടിക അനുസരിച്ച് മറ്റ് കോ ണ്‍വെന്റുകളിലേക്കു പോയ കന്യാസ്ത്രീകള്‍ അധികാരികളുടെ അനുവാദമില്ലാതെയാണ് കുറവിലങ്ങാട് മഠത്തില്‍ തമ്പടിച്ചത്. നിരവധി തവണ മുന്നറിയിപ്പു നല്‍കിയെങ്കിലും തങ്ങളുടെ യഥാര്‍ഥ മഠത്തിലേക്കു മടങ്ങാന്‍ തയ്യാറായില്ല. തെളിവുകള്‍ അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് പോലിസിന് കൈമാറും. യുക്തിവാദികളുടെ പിന്തുണയും ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചിട്ടുണ്ട്. സന്ന്യാസജീവിതത്തിന്റെ പരമപ്രധാനമായ വ്രതനവീകരണം നടത്താന്‍ കന്യാസ്ത്രീകള്‍ വിസമ്മതിച്ചത് യുക്തിവാദി ചിന്തയ്ക്ക് ഗൗരവമേറിയ തെളിവാണെന്ന് അന്വേഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പീഡിപ്പിച്ചെന്നു പറയുന്ന 2014 മെയ് 5ന് ബിഷപ് കുറവിലങ്ങാട് മഠത്തില്‍ തങ്ങിയിരുന്നില്ല. മഠത്തിലെത്തി ഭക്ഷണം കഴിച്ചശേഷം മറ്റൊരു മഠത്തിലാണ് ബിഷപ് താമസിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീ പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയ ദിവസം ബിഷപ് കുറവിലങ്ങാട് മഠത്തിലെത്തിയെന്ന് സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ച് പോലിസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ ഇഷ്ടാനുസരണം തിരുത്ത ല്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്ത ല്‍. മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എഴുതിയിരുന്നത് പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുപ്പക്കാരിയാണ്. സന്ദര്‍ശക ര്‍ പോയ ശേഷമാണ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. അതില്‍ എന്തെഴുതണമെന്നത് മദര്‍ സുപ്പീരിയറിന്റെ വിവേചനാധികാരമാണ്. സിസി ടിവിയുടെ നിയന്ത്രണം കന്യാസ്ത്രീകള്‍ ബലമായി സ്വന്തം റൂമിലേക്കു മാറ്റി. ഇക്കാലയളവില്‍ മഠത്തിലെത്തിയ സന്ദര്‍ശകര്‍ മദര്‍സുപ്പീരിയറിന് അപരിചിതരായിരുന്നുവെന്നത് ഗൗരവം വ ര്‍ധിപ്പിക്കുന്നതായും കമ്മീഷ ന്‍ പറയുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ് കന്യാസ്ത്രീയെ നിരവധി തവണ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2015 മെയ് 23ന് ബിഷപ് പങ്കെടുത്ത വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പരാതിക്കാരി പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബിഷപ്പിനെതിരായ പീഡന ആരോപണത്തില്‍ മിഷനറീസ് ഓഫ് ജീസസ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. റി പോര്‍ട്ട് കമ്മീഷന്‍ അന്വേഷണ സംഘത്തിനു കൈമാറും.

RELATED STORIES

Share it
Top