സമരക്കാര്‍ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ : റൂറല്‍ എസ് പികൊച്ചി: പുതുവൈപ്പ് ഐഒസി പാചകവാതക സംഭരണിക്കെതിരേ നടക്കുന്ന സമരത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്നും അവരുടെ പിന്തുണ സമരക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് ചിലയാളുകള്‍ നേതൃത്വം കൊടുക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പോലിസ് അന്വേഷിക്കും. സമരക്കാര്‍ക്ക് പല രീതിയിലുള്ള പിന്തുണയും പുറത്തുനിന്നും വരുന്നു ണ്ട്. പ്രദേശവാസികളായ സ്ത്രീകളുടെ ആലോചനപ്രകാരം നടക്കുന്ന സമരമല്ലെന്ന് വ്യക്തമായെന്നു  എ വി ജോര്‍ജ്  പറഞ്ഞു. ഇതിനു പിന്നില്‍ മറ്റു പ്രേരക ശക്തിയുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെയും മറ്റും നിര്‍ദേശ പ്രകാരമാണ് പ്ലാന്റിന്റെ അവിടെ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഐഒസിയുടെ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ സമരക്കാര്‍ ശ്രമിച്ചു. ഒപ്പം പുറത്തു നിന്നു കല്ലേറുമുണ്ടായെന്നും എസ്പി പറഞ്ഞു.

RELATED STORIES

Share it
Top