സമരക്കാര്‍ക്ക് നേരെ ക്വാറി മാഫിയയുടെ ആക്രമണം;നരയംകുളത്ത് ഇന്ന് ഹര്‍ത്താല്‍കോഴിക്കോട്: കോഴിക്കോട് നരയംകുളം ചെങ്ങോട് മല ഖനന വിരുദ്ധ സമരക്കാര്‍ക്കെതിരേ  ഇന്നലെ രാത്രി നരയംകുളത്ത് ക്വാറി മാഫിയ നടത്തിയ അക്രമത്തില്‍  സമരാനുകൂലികളായ ചെറുപ്പക്കാര്‍ക്ക്  പരിക്ക്. അക്രമത്തിന് ഇരയായ വിഷ്ണു, രാജു മാത്യു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് നരയംകുളത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇന്ന് വൈകിട്ട് 4ന്  നരയംകുളത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top