സമരക്കാരെ വിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നു: എം ഐ ഷാനവാസ്

മുക്കം: കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരെ സ്വാധീനിക്കുന്നതിനായി ഗെയില്‍ അധികൃതര്‍ കോടിക്കണക്കിന് രൂപയുമായി ഇറങ്ങിയിരിക്കുകയാണന്ന് എം ഐ ഷാനവാസ് എംപി. നെല്ലിക്കാപറമ്പില്‍ പദ്ധതി പ്രദേശത്തേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി പറയുന്ന ഏത് സമരത്തിലും അവര്‍ക്കൊപ്പം നില്‍ക്കും. സമരക്കാര്‍ തീവ്രവാദികള്‍ ആണങ്കില്‍ ഒന്നാമത്തെ തീവ്രവാദി താനാണ്. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് പൈപ്പിടാന്‍ സര്‍ക്കാരും ഗെയിലും ശ്രമിച്ചാലും അത് നടക്കില്ല. സമരക്കാര്‍ക്കെതിരെ അക്രമമഴിച്ചുവിടുന്ന മുക്കം എസ്‌ഐക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഷാനവാസ് പ്രസംഗിച്ചത്. എസ്‌ഐക്ക് മൃതദേഹങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും എസ്‌ഐ കൊല കേസില്‍ പ്രതിയാവാന്‍ പോവുകയാണന്നും ഷാനവാസ് പറഞ്ഞു.  ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാവില്ലന്ന് പറയുന്നത് വെറുതെയാണ്. കെഎംസിടി കോളേജിനായി അലൈന്‍മെന്റ് മാറ്റി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top