സമരം ദുരുദ്ദേശ്യപരം: കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്കു പിന്നില്‍ ദുരുദ്ദേശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണത്. പീഡനക്കേസില്‍ പ്രതികള്‍ ആരായാലും തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും. അതിനുള്ള കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാരിനെയും സി പിഎമ്മിനെയും ആക്ഷേപിക്കുന്നതു ശരിയല്ലെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്നും വൈദികനായാലും മുക്രിയായാലും പൂജാരിയായാലും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു സമരത്തിനു പിന്നില്‍ സങ്കുചിത താല്‍പര്യക്കാരാണ്. ദുരിതാശ്വാസനിധി ശേഖരണം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷ സര്‍വീസ് സംഘടനകളെ യുഡിഎഫ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top