സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ മല്‍സരിക്കുമെന്ന് നഴ് സുമാരുടെ സംഘടന

[caption id="attachment_236153" align="alignnone" width="560"] representational image[/caption]

തിരുവനന്തപുരം:  182 ദിവസം പിന്നിട്ട നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഎന്‍എ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ .
കെവിഎം ആശുപത്രി വിഷയത്തില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ആശുപത്രികള്‍ക്ക് ഇതു സംബനധിച്ച്്് നാളെ നോട്ടീസ് നല്‍കുമെന്നും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, കെവിഎം ആശുപത്രിയില്‍നിന്നും പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചര്‍ച്ച നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരക്കാരും മാനേജ്‌മെന്റുമായി തൊഴില്‍മന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും  പരാജയമായിരുന്നു. നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ കെവിഎം ആശുപത്രി മാനേജ്‌മെന്റ് തയാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ജില്ലാ ഭരണകൂടവും ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് സമരസംഘടനയായ യുഎന്‍എ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top