സമനില വഴങ്ങി; ഗോകുലം സൂപ്പര്‍കപ്പിനില്ല


കോഴിക്കോട്: ഇന്നലെ സ്വന്തം ആരാധകുടെ മുന്നില്‍ ഗോകുലം എഫ്‌സി പന്ത് തട്ടാനിറങ്ങിയപ്പോള്‍ സൂപ്പര്‍ കപ്പ് മോഹം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ മോഹന്‍ ബഗാന്‍ അവരെ 1-1ന്റെ സമനിലയില്‍ തളച്ചതോടെ ഗോകുലത്തിന് സൂപ്പര്‍ കപ്പില്‍ നേരിട്ടുള്ള യോഗ്യതയും നഷ്ടപ്പെട്ടു. ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ സൂപ്പര്‍ കപ്പ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റത്. 25ാം മിനിറ്റില്‍ ഡിപാന്‍ഡ ഡിക്കയിലൂടെ ബഗാന്‍ അക്കൗണ്ട് തുറന്നപ്പോള്‍ 45ാം മിനിറ്റില്‍ കിസ്സിക്കിലൂടെ ഗോകുലം സമനില പാലിച്ചു. പിന്നീട് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്നുറച്ച് പന്ത് തട്ടിയ ഗോകുലത്തെ ബഗാന്‍ പ്രതിരോധനിര തടഞ്ഞുനിര്‍ത്തിയപ്പോള്‍ 1-1ന്റെ സമനില വഴങ്ങിയ ഗോകുലം പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. നേരത്തേ, ആറാം സ്ഥാത്തുണ്ടായിരുന്ന ഗോകുലത്തെ ലജോങ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആദ്യ ആറില്‍ ഇടം നേടിയത്. ഗോകുലത്തിന് 21 പോയിന്റും ലജോങിന് 22 പോയിന്റുമാണുള്ളത്.

RELATED STORIES

Share it
Top