സമഗ്ര വിദ്യാഭ്യാസ പദ്ധതി: എല്ലാ വിദ്യാലയങ്ങളിലും വാക്ക് വിത്ത് ഇംഗ്ലീഷ്

ആലത്തൂര്‍: കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ആലത്തൂര്‍ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും വാക്ക് വിത്ത് ഇംഗ്ലീഷ് പരിപാടി സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ആശയവിനിമയം സ്വാഭാവിക സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യു പി വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത് വിദ്യാര്‍ഥികളെ ചെറുസംഘങ്ങളാക്കി തിരിച്ച് പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ സഹായത്തേ ാടെ യാത്ര നടത്തി ലഭ്യമാവുന്ന സാഹചര്യങ്ങളില്‍ ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തി അതുവഴി ഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിച്ച് ഭാഷയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന രീതിയാണ് അവലംബിക്കുക ജനുവരി പകുതിയോട് കൂടി ആരംഭിക്കുന്ന പദ്ധതി ഫെബ്രുവരി അവസാനത്തോടു കൂടി  പൂര്‍ത്തിയാവും പുതിയങ്കം ജി യു പി എസില്‍ ചേര്‍ന്ന അധ്യാപക പരിശീലനം കെ ഡി പ്രസേനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബി സി മോഹനന്‍ അധ്യക്ഷനായി വി ജെ ജോണ്‍സണ്‍ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു പദ്മദാസ്, ബീന എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി

RELATED STORIES

Share it
Top