സമഗ്ര വികസനത്തിന് എല്‍ഡിഎഫ് പുത്തന്‍ വഴി തുറന്നു : മന്ത്രി തിലോത്തമന്‍കായംകുളം: കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പുത്തന്‍ വഴി തുറന്നതായി മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളടെ ആഗ്രഹത്തിനനുസരിച്ചുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.അഞ്ചു വര്‍ഷം കൊണ്ട് എല്ലാ രംഗങ്ങളിലും കേരളം മുന്നിലെത്തും. ബിജെപിയും, ആര്‍എസ്എസും ജനജീവിതം താറുമാറാക്കുന്നു. അശാസ്ത്രീയമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.യു പ്രതിഭാഹരി എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍ സുകുമാരപിള്ള, ആര്‍നാസര്‍, പ്രദീപ്കുമാര്‍, സുള്‍ഫിക്കര്‍ മയൂരി, കെസുരേന്ദ്രന്‍, എംഎഅലിയാര്‍, അഡ്വ.എഷാജഹാന്‍, എ മഹേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top