സഭകള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ബെന്യാമിന്‍

തിരുവനന്തപുരം: പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്തീയ സഭകള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി സാഹിത്യകാരന്‍ ബെന്യാമിന്‍. പെണ്‍മക്കളെ തുടര്‍ന്നും ജീവനോടെ കാണണമെന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തുസ്‌നേഹം എന്നൊക്കെ പറഞ്ഞു നില്‍ക്കാതെ അവരെ തിരിച്ചു വിളിക്കണമെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ ബെന്യാമിന്‍ കുറിച്ചു. തെമ്മാടികളായ ചില അച്ചന്‍മാര്‍ക്ക് (ചിലര്‍ മാത്രം) കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെണ്‍കുട്ടികളെ സൃഷ്ടിച്ചതെന്നും, സഭ രക്ഷിക്കുമെന്ന ചിന്തയൊന്നും ആര്‍ക്കും വേണ്ട. അത് പുരുഷന്‍മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. തുടങ്ങിയ കടുത്ത വിമര്‍ശനമാണ് ബെന്യാമിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top