സബ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കൊല്ലങ്കോട് സബ് രജിസ്ട്രാര്‍ കെ സുധീറിനെയാണ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. 2011 ആഗസ്ത് 5ന് തൃശൂര്‍ ജില്ലയിലെ നെല്ലായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടി എടുത്തില്ലെന്നാണ് സുധീറിനെതിരായ നടപടിക്കു കാരണം. വിജിലന്‍സ് കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ മറ്റു ജീവനക്കാര്‍ക്കെതിരേയും ആധാരമെഴുത്ത് ലൈസന്‍സികള്‍ക്കെതിരേയും ഉചിതമായ നടപടികള്‍ സ്വീകരിക്കും.  ജീവനക്കാരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് നികുതിവകുപ്പ് സെക്രട്ടറിക്ക് ഉത്തരവു നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top