സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പൊളിക്കുന്നതിനെതിരേ പ്രതിഷേധം

എടപ്പാള്‍: ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍മിച്ചതും ഇപ്പോഴും യാതൊരുവിധ കേടുപാടുകളുമില്ലാതെ കുറ്റിപ്പുറം സബ്രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിച്ചു വരുന്നതുമായ കെട്ടിടം പൊളിച്ചു മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
കുറ്റിപ്പുറം പഞ്ചായത്തിലെ തന്നെ ഏറെ ചരിത്ര പ്രാധാന്യമുള്ളതും പഴക്കം ചെന്നതുമായ ഈ കെട്ടിടം പൊളിച്ചു നീക്കാനുള്ള ശ്രമത്തില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്ന ആവശ്യം ശക്തമാണ്. മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര സ്മാരകം കൂടിയാണ് ഈ കെട്ടിടം. ഈ കെട്ടിടം പൊളിച്ചു മാറ്റരുതെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതുമാണ്.
ചരിത്ര സ്മാരകമാക്കി ഈ കെട്ടിടം നിലനിര്‍ത്തണമെന്നും ഈ കെട്ടിടത്തിന്റെ ജനല്‍ കതകുകളിലെ ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഇന്ന് ലഭ്യമല്ല. ബ്രിട്ടിഷ് ഭരണ കാലത്ത് ഓഫിസ് ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
കുറ്റിപ്പുറം , ആതവനാട്, എടയൂര്‍, ഇരുമ്പിളിയം പഞ്ചായത്തുകളേയും വളാഞ്ചേരി നഗരസഭയുടേയും രജിസ്‌ട്രേഷന്‍ പരിധിയായ ഈ സ്ഥാപനം നിലനിര്‍ത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറാകണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭത്തിനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top