സബ് രജിസ്ട്രാര്‍ ഓഫിസ് അന്നമനടയില്‍ തന്നെ നിലനിര്‍ത്തും: എംഎല്‍എ

മാള: അന്നമനട സബ് രജിസ്ട്രാര്‍ ഓഫീസ് അന്നമനടയില്‍ തന്നെ നിലനിര്‍ത്തുമെന്നും അതിനായി അന്നമനടയിന്‍ ലഭിച്ച പത്ത് സെന്റ് സ്ഥലത്ത് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമില്ല. എല്ലാ വിഭാഗക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് പൊതുവായ തീരുമാനങ്ങളാണ് സ്വീകരിക്കേണ്ടത്.
വികസന പ്രവര്‍ത്തനങ്ങള്‍ ഭരിക്കുന്നവര്‍ക്കു വേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണെന്നും എം എല്‍ എ പറഞ്ഞു. അന്നമനട കല്ലൂര്‍ തെക്കുംമുറി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, ഗ്രാമ പഞ്ചായത്ത് വൈസ് .പ്രസിഡന്റ് നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശിവരാമന്‍, പഞ്ചായത്ത് അംഗങ്ങളായ മിനിത ബാബു, പി സി പൗലോസ്, ബേബി പൗലോസ്, വി വി ജയരാമന്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി ഇ കെ അനിലന്‍, വില്ലേജ് ഓഫീസര്‍ എസ് മുരുകന്‍ സംസാരിച്ചു.

RELATED STORIES

Share it
Top