സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

ചെര്‍പ്പുളശ്ശേരി: വിലകുറച്ച് രജിസ്‌ട്രേഷന്‍ ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച് പിഴ നോട്ടിസ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ചെര്‍പ്പുളശ്ശേരി സബ് റജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
പിഴയീടാക്കാന്‍ നോട്ടീസ് നല്‍കിയവര്‍ക്ക്  ഹിയറിങ് നടത്തി തുക കുറച്ചു നല്‍കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കച്ചേരിക്കുന്ന് ലീഗ് ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. മാര്‍ച്ചിന് പ്രസിഡന്റ് ഉനൈസ് മാരായമംഗലം, ജനറല്‍ സെക്രട്ടറി നജ്മുദ്ധീന്‍, ഭാരവികളായ സക്കീര്‍ മാസ്റ്റര്‍, റഷീദ്, നിഷാദ്, നാസര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ലീഗ് ജില്ലാ സെക്രട്ടറി  കെ കെ എ അസീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹക്കിം ചെര്‍പ്പുളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മാടാല മുഹമ്മദ് അലി, ഇഖ്ബാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top