സബ് ജയിലിലെ മലിനജലം ഒഴുകി പോവുന്നില്ല; നാട്ടുകാര്‍ രോഗഭീതിയില്‍

കാസര്‍കോട്: സബ് ജയിലില്‍ നിന്നും ഓടയിലേക്ക് ഒഴുക്കിവിടുന്ന മലിനജലം ഒഴുകി പോകാതെ കെട്ടി കിടക്കുന്നു. പള്ളം റെയില്‍വേ ട്രാക്കിന് സമീപത്തെ ഓവുചാലിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്.
ദുര്‍ഗന്ധം വമിച്ച് കൊതുക് പെരുകി ഒരു പ്രദേശം രോഗഭീതിയില്‍. റെയില്‍വേ അണ്ടര്‍ ബിഡ്ജ് നിര്‍മ്മിക്കുമ്പേ ാള്‍ യാത്രക്കാര്‍ പോയിരുന്നത് കരിപ്പൊടി റോഡില്‍ നിന്ന് ഇടവഴിയിലൂടെ റെയില്‍വേ ട്രാക്ക് കടന്നായിരുന്നു. ഈ സമയത്ത് പണി നടക്കുന്നതിന്റെ ഭാഗമായി ഓവുചാല്‍ മണ്ണിട്ടുമൂടുകയായിരുന്നുവെന്ന് പരിസര വാസികള്‍ പരാതിപ്പെട്ടു. മഴക്കാലം വരുന്നതോടെ മഴവെള്ളം ഒലിച്ച് പോകാനാവാതെ  സമീപ പ്രദേശങ്ങളിലെ പറമ്പില്‍ ഒഴുകിയെത്തുന്നത് കൂടുതല്‍ ദുരിതത്തിനിടയാക്കും.

RELATED STORIES

Share it
Top