സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചുകോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിയ ആന്ധ്രക്കാരായ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോടിന്റെ പ്രിയ ഓട്ടോക്കാരന്‍ നൗഷാദിന്റെ വിധവ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്കായാണ് സഫ്രീന ജോലിയില്‍ പ്രവേശിച്ചത്. നൗഷാദ് മരണമടഞ്ഞതിന്റെ പിറ്റേദിവസം വീട്ടില്‍ സന്ദര്‍ശനം നടത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഫ്രീനയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഫ്രീനയ്ക്ക് തപാലില്‍ നിയമന ഉത്തരവ് ലഭിച്ചത്. ശനിയാഴ്ച തന്നെ അവര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

RELATED STORIES

Share it
Top