സഫീര്‍ വധം; മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് ഡിവൈഎസ്പി

മണ്ണാര്‍ക്കാട്: സഫീറിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് ഡിവൈഎസ്പി എന്‍ മുരളിധരന്‍. സഫീറിന്റെ ഉമ്മയ്ക്കു നല്‍കിയ വാക്കു പാലിക്കുമെന്നും മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ പരിധിയിലുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍പങ്കെടുത്ത  സര്‍വ കക്ഷിയോഗത്തില്‍ ഡിവൈഎസ്്പി വ്യക്തമാക്കി.
കേസില്‍ ഒമ്പതു പ്രതികളെ പിടികൂടി. പങ്കുള്ള ചിലരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ അധികം വൈകാതെ അറസിറ്റിലാകും. അലനല്ലൂരും കല്ലടിക്കോട്ടും ഉണ്ടായ സംഭവങ്ങളില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യും.
സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ പാര്‍ട്ടികളുടെയും സഹായവും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പോലിസ് മുഖം നോക്കി നടപടി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കൊരണമെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സിഐമാരായ ഹിദായത്തുല്ല മാമ്പ്ര, ദീപകുമാര്‍, എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി വി ഷൗക്കത്തലി, യു ടി രാമകൃഷ്ണന്‍, പാലോട് മണികണ്ഠന്‍, പി ശിവദാസന്‍, ടി എ സിദ്ദീഖ്, ഷൗക്കത്തലി കുളപ്പാടം,പി സെയ്ത്, പി മുത്തു, വി എന്‍ കൃഷ്ണന്‍, വിശ്വനാഥന്‍, സദഖത്തുല്ല, മനോജ്കുമാര്‍, ജയരാജ്, എ അയ്യപ്പന്‍, കെ കൃഷ്ണകുമാര്‍, വി കുഞ്ഞഹമ്മദ്, പി മുഹമ്മദാലി, റഫീഖ് കുന്തിപ്പുഴ, യൂസഫ് പാലക്കല്‍ സംസാരിച്ചു.

RELATED STORIES

Share it
Top