സഫീര്‍ വധം: നാലു പ്രതികള്‍ക്കു ജാമ്യം

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസിലെ ഗൂഡാലോചനപ്രതികളെ പിടികൂടണമെന്ന മുറവിളി ഉയരുന്നതിനിടെ നേരത്തെ അറസ്റ്റിലായ നാലു പ്രതികള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി. ഒമ്പതാം പ്രതി നമ്പിയംകുന്ന് കോടിയില്‍ സൈഫലി (22), ആറാം പ്രതി കുന്തിപ്പുഴ ബംഗ്ലാവ്പടി പുല്ലത്ത് ഹാരിസ് (28), ഏഴാം പ്രതി കോട്ടോപ്പാടം മേലെ പീടികയില്‍ സഫീര്‍ (കൊച്ചു 28), എട്ടാം പ്രതികുന്തിപ്പുഴ ബംഗ്ലാവ്പടി നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് (23) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ സ്വന്തം ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ജാമ്യത്തിലുമാണ് ജാമ്യം.
കേസ് അന്വോഷണവുമായി സഹകരിക്കണമെന്നും എല്ലാ ചൊവ്വാഴ്!ച്ചയും രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്ക് അന്വോഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാവണമെന്നും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നുമുള്ള വ്യവസ്ഥയിലാണ് സൈഫലിക്ക് ജാമ്യം നല്‍കിയത്. മറ്റു മൂന്നുപേരും എല്ലാ ശനിയാഴ്ച്ചയും രാവിലെ 10നും ഒരു മണിക്കും ഇടയില്‍ അന്വോഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാണം.
സാക്ഷികളെ സ്വാധിനിക്കരുതെന്നും രാജ്യം വിടരുതെന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടെരുതെന്നും ജാമ്യം അനുവദിച്ചുള്ള വിധിയില്‍ പറയുന്നു. ഫെബ്രുവരി 25നാണ് സഫീര്‍ കോടതിപ്പടിയിലെ സ്വന്തം തുണിക്കടയില്‍ കുത്തേറ്റു മരിച്ചത്. സംഭവത്തില്‍പത്തു പേരാണു അറസ്റ്റിലായിരുന്നത്.ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടവരെ ഇനിയും പിടികൂടനായിട്ടില്ല.

RELATED STORIES

Share it
Top